പഴയപേപ്പര്‍ വിറ്റ് ആംബുലന്‍സ് ഹൈടെകാക്കി: ആക്ട്‌സ് ആംബുലന്‍സ് ഇന്ന് മുതല്‍ നിരത്തില്‍
വടക്കാഞ്ചേരി : റോഡപകടങ്ങളില്‍ ജീവന്‍ രക്ഷയുടെ കരങ്ങളുമായി ഓടിയെത്തുന്ന വടക്കാഞ്ചേരി ബ്രാഞ്ച് ആംബുലന്‍സിന് അത്യന്താധുനികതയുടെ പുതുമോടി. സാമ്പത്തിക പ്രതികൂല സാഹചാര്യങ്ങള്‍ പുതുമയാര്‍ന്ന പരിപാടിയിലൂടെതരണം ചെയ്താണ് വടക്കാഞ്ചേരി ആക്ട്‌സ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ന് മുതല്‍ കര്‍മ്മരംഗത്തിറങ്ങുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പഴയ പത്രങ്ങള്‍ ശേഖരിക്കാനിറങ്ങിയ ആക്ട്‌സിനെ വടക്കാഞ്ചേരി നെഞ്ചേറ്റിയപ്പോള്‍ അത് ജീവകാരുണ്യ സംസ്‌കാരത്തിന്റെ പുതിയ തലം തീര്‍ക്കുകയായിരുന്നു. ആംബുലന്‍സ് ടെസ്റ്റ് വര്‍ക്കുകള്‍ക്കായി കഴിഞ്ഞ ഒരു മാസക്കാലമായി സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
ഇന്ന് മുതല്‍,റോഡപകടങ്ങളിലെ കാവല്‍ മാലാഖമാരായ ആക്ട്‌സ് പൂര്‍ണ സജ്ജമായ ആംബുലന്‍സുമായാണ് കര്‍മ്മ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ആധുനിക സ്‌ട്രെക്ചര്‍ സംവിധാനവുമായി നിരത്തിലിറങ്ങുന്ന ആംബുലന്‍സ് സജ്ജീകരിക്കുന്നതിന് സാമ്പത്തിക സഹായംഉദാരമതികളായ ആക്ട്‌സിന്റെ അഭ്യുദയാകാംഷികള്‍ തന്നെയാണ് ഒരുക്കിയത്.
നാട് നല്‍കിയ പിന്തുണയുടെ പ്രതീകമാണ് ഇന്ന് മുതല്‍ നിരത്തിലിറങ്ങുന്ന പൂര്‍ണ സാജ്ജമായ ആംബുലന്‍സെന്ന് ആക്ട്‌സ് ബ്രാഞ്ച് പ്രസിഡണ്ട് വി. വി. ഫ്രാന്‍സീസ് അറിയിച്ചു. സേവനം ആവശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ വിളിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 04884 234 999, 8547 534 999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."