പാലക്കാട് നഗരസഭാ അവിശ്വാസപ്രമേയം: ബി.ജെ.പിയുടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും പുറത്ത്
പാലക്കാട്: നഗരസഭയില്‍ ബി.ജെ.പിയുടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാലിനെതിരേ അഞ്ചു വോട്ടുകള്‍ക്കു വിജയിച്ചു. ടി. ബേബിയാണു പുറത്തായത്.
വികസനകാര്യ സ്ഥിരം സമിതിയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും നാല് വീതം അംഗങ്ങളും സി.പി.എമ്മിന് ഒരു അംഗവുമാണുള്ളത്. സി.പി.എം പിന്തുണച്ചതോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. നഗരസയില്‍ ഇതുവരെ യു.ഡി.എഫ് കൊണ്ടുവന്ന നാല് അവിശ്വാസപ്രമേയങ്ങളില്‍ മൂന്നെണ്ണം പാസായി.നേരത്തെ ക്ഷേമകാര്യ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായിരുന്നു.
ആരോഗ്യകാര്യ സമിതിയിലേക്കുള്ള അവിശ്വാസം എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനാലാണ് പരാജയപ്പെടുകയായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെതിരായ അഞ്ചാമത്തെ അവിശ്വാസ പ്രമേയത്തിനും യു.ഡി.എഫ് നോട്ടീസ് നല്കി.
ബി.ജെ.പിയിലെ ദിവ്യ കെ ചെയര്പേഴ്ണസായുള്ള എട്ടംഗ വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ കോണ്‍ഗ്രസിന് നാലും ബി.ജെ.പിക്ക് മൂന്നും സി.പി.എമ്മിന് ഒന്നും അംഗങ്ങളാണുള്ളത്. സി പി എം പിന്തുണയില്ലെങ്കിലും അവിശ്വാസ പ്രമേയം പാസ്സാകുമെന്നതിനാല് വിദ്യാഭ്യാസ സമിതിയും ബി ജെ പിക്ക് നഷ്ടമാകും. നഗരസഭ ചെയര്പേഴ്സണെതിരേയും വൈസ് ചെയര്‍മാനെതിരേയും പിന്നീട് പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.
അതേസമയം ഇന്നലെ നടന്ന വികസനകാര്യ സ്ഥിരം സമിതിഅധ്യക്ഷനെതിരേ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ചട്ട വിരുദ്ധമാണെന്ന് ബി.ജെ.പി നഗരസഭ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ മാസം പതിനെട്ടിന് നല്കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ പതിനഞ്ച് ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ.
ഇത് ലംഘിച്ച് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരേ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെതിരേ കോടതിയെ സമീപിക്കുമെന്നും സി. കൃഷ്ണകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."