HOME
DETAILS
MAL
കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ അന്ത്യം കുറിക്കാന്‍ സമയമായി: കുഞ്ഞാലിക്കുട്ടി
backup
May 08 2018 | 05:05 AM
വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ അന്ത്യം കുറിക്കാന്‍ സമയമായെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മേച്ചേരിപറമ്പില്‍ നടന്ന ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേച്ചേരി പറമ്പില്‍ മുസ് ലിം ലീഗ് ഓഫിസ് കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. അഹമ്മദ് കുട്ടി അധ്യക്ഷനായി.
വാര്യത്ത് പടിയില്‍നിന്ന് തുടങ്ങിയ ശക്തിപ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സലീം കുരുവമ്പലം, ഇ.പി ബാബു കാരശ്ശേരി, സി.എച്ച് അബൂ യൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, ടി. അബ്ദുറഹ്മാന് ഹാജി, കെ. മാനുപ്പ മാസ്റ്റര്‍, ടി.പി മാനു, സലാം ചെമ്മുക്കന്‍, കെ.എം കുഞ്ഞിപ്പ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."