HOME
DETAILS
MAL
കുന്ദമംഗലം ടൗണ്‍ നവീകരണം; 32 ലക്ഷം രൂപയുടെ ഭരണാനുമതി
backup
March 13 2017 | 21:03 PM
കുന്ദമംഗലം: ടൗണില്‍ മുക്കം റോഡ് ജങ്ഷന് മുതല്‍ സിന്ദൂര്‍ തിയറ്റര്‍ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നേരത്തെ എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്ഷനില്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയിരുന്നു. ശേഷിക്കുന്ന 400 മീറ്റര്‍ ഭാഗമാണിപ്പോള്‍ നവീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."