മത്സ്യബന്ധന ബോട്ട് മുങ്ങി, തൊഴിലാളികള്‍ രക്ഷപ്പെട്ടു
ഫറോക്ക്: ബേപ്പൂരില്‍ നിന്നും മീന്‍പിടിത്തത്തിനു പോയ ബോട്ട് പൊന്നാനിക്കടത്തു കടലില്‍ മുങ്ങി, തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മീന്‍പിടിത്തത്തിനു പോയ ഊട്ടില്ത്തൊടി ശ്രീജിത്ത് എന്ന മണിയുടെ ശ്രീപത്മം എന്ന ബോട്ടാണ് പൊന്നാനി തുറമുഖത്തിനു സമീപം കടലില്‍ മുങ്ങി താഴ്ന്നത്. ഞായര്‍ വൈകിട്ടു അഞ്ചരയോടെയാണ് അപകടം.
മീന്പീടിത്തത്തിനിടെ ബോട്ടിനു തകര്‍ച്ച സംഭവിച്ചു കടലില്‍ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ബോട്ട് മുങ്ങുമെന്നു ഉറപ്പായതോടെ ഇതിലെ തൊഴിലാളികളായ നാലുപേരും കടലിലേക്ക് എടുത്തുചാടി. ഇവരില്‍ മൂന്നു പേര് നീന്തി കരപ്പറ്റുകയും ഒരാളെ ഇതുവഴി വന്ന മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി തുറമുഖത്തെത്തിക്കുകയായിരുന്നു.
തൊഴിലാളികളായ തുഹിന്‍ (27), രാഹുല്‍ (28), നിതായി(27), ബോട്ടുടമ ശ്രീജിത്ത് (47) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ തിങ്കളാഴ്ച ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ വിവരമറിയിക്കുകയായിരുന്നു. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."