ചാലിയത്ത് അംഗീകൃത ഫിഷ്‌ലാന്റിങ് സെന്റര്‍ നിര്‍മിക്കണം: എസ്.കെ.എസ്.എസ്.എഫ്
ഫറോക്ക് : പരമ്പരാഗത മത്സ്യബന്ധന വളളങ്ങള്‍ ഏറ്റവും കൂടുതല്‍ മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന ചാലിയത്ത് ഫിഷ്‌ലാന്റിങ് സെന്റര്‍ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.
മത്സ്യബന്ധന മേഖലയിലെത്തുന്നവര്‍ക്കും തൊഴിലാളികള്‍ക്കും മതിയായ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും തീപിടുത്തത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്‍, ഫയര്‍ എ.ഡി. അരുണ്‍ഭാസ്‌ക്കര്‍, എ.എസ്.പി പ്രമോദ്കുമാര്‍ എന്നിവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി പെരുമുഖം, ജനറല്‍ സെക്രട്ടറി ഒ.പി. അഷ്‌റഫ്, സെക്രട്ടറിയേറ്റ് മെമ്പര്‍ കുഞ്ഞിമരക്കാര്‍ മലയമ്മ, സമദ് പെരുമുഖം, സലാം ഫറോക്ക്, മിര്‍ഷാദ് യമാനി, സഫീര്‍ അലി ചാലിയം, യൂനുസ് ചാലിയം, മിദ്‌ലാജ് ചാലിയം. റിയാസ് ചാലിയം എന്നിവരാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തില്‍ ഉണ്ടായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."