നന്മ ആരോഗ്യ പദ്ധതിക്ക് തുടക്കമായി
മാത്തറ: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നന്മ ആരോഗ്യപദ്ധതിക്ക് തുടക്കമായി. വൃക്ക, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നുവിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമാകുന്ന നന്മ ആരോഗ്യപദ്ധതിയില്‍ നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്ക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുഖേന മരുന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളിലോ മറ്റ് മരുന്നുവിതരണ കേന്ദ്രങ്ങളിലോ ലഭ്യമല്ലാത്ത അവശ്യമരുന്നുകളാണ് വിതരണം ചെയ്യുക.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ദിനേഷ്ബാബു അത്തോളി അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍മാരായ പി. ഉഷ, രമണി, രോഗികളുടെ പ്രതിനിധിയായി സിറാജുദ്ദീന് സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ സാജിതാബീഗം സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."