കുടിവെള്ളമില്ലാതെ ദുരിതത്തിലായി പുത്തന്‍കുന്ന് കോളനിക്കാര്‍
പുത്തന്‍കുന്ന്: കുടിക്കാന്‍ ശുദ്ധജലമില്ലാതെ നൂല്‍പ്പുഴയിലെ പുത്തന്‍കുന്ന് പണിയ കോളനി വാസികള്‍. കോളനിയില്‍ ആകെയുള്ള കിണറിലേക്ക് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നും മാലിന്യം ഒലിച്ചിറങ്ങുന്നതാണ് ശുദ്ധജലക്ഷാമത്തിന് കാരണം. വല്ലപ്പോഴും എത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് കോളനിക്കാര്‍ക്ക് ഇപ്പോഴുള്ള ആശ്വാസം. കിണറിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കിണറിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നതായാണ് കോളനിക്കാര്‍ പറയുന്നത്. ഇതോടെ ശുദ്ധജലം എടുക്കുന്നതിനായി ദൂര സ്ഥലങ്ങളെയാണ് കോളനിക്കാര്‍ ആശ്രയിക്കുന്നത്. കോളനിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകള്‍ ഉണ്ടെങ്കിലും ഒന്നിട വിട്ടാണ് വെള്ളമെത്തുന്നത്. ഇതും അരമണിക്കൂര്‍ മാത്രം. അതിനാല്‍ ആവശ്യത്തിന് വെള്ളം ശേഖരിച്ചു വെക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ കോളനിയില്‍ പുതിയ കിണര്‍ നിര്‍മിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 12ഓളം കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. കുടിവെള്ളത്തിന് പുറമെ വൈദ്യുതി, വീട് അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഈ കോളിനിയില്‍ എല്ലാവര്‍ക്കുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."