HOME
DETAILS
MAL
ഈരാറ്റുപേട്ട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ സര്‍വീസ് മുടങ്ങുന്നത് പതിവാകുന്നു
backup
June 23 2016 | 21:06 PM
ഈരാറ്റുപേട്ട: ഇരാറ്റുപേട്ട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ബസ് സര്‍വീസ് മുടങ്ങുന്നതു പതിവാകുന്നു.
ഡ്രൈവര്‍മാര്‍ കുറവായാതു മൂലം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി മാറ്റി നല്കുന്നതുകൊണ്ടാണ് സര്‍വീസ് മുടങ്ങുന്നത്. കൂടാതെ ഡ്രൈവര്‍മാരെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരായി നിയോഗിക്കുന്നതും സര്‍വിസ് മടങ്ങുന്നതിനു കാരണമാകുന്നു.
കഴിഞ്ഞ പല ദിവസങ്ങളിലും ഇത്തരത്തില്‍ സര്‍വീസ് മുടങ്ങി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും മലയോര സര്‍വീസുകളും മുടങ്ങിയവയില്പ്പെടും. ഇതുമൂലം ജനങ്ങള്‍ക്ക് ദുരിതവും ഡിപ്പോയ്ക്ക് വരുമാന നഷ്ടവുമുണ്ടായി.
ഇതിനെതിരെ നടപടിയുമെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നു കെ.എസ്.ആര്.ടി.ഇ.എ(സി.ഐ.ടി.യു)യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സെക്രട്ടറി പി.എച്ച് അഷറഫ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."