ആരോഗ്യമില്ലാതെ ആരോഗ്യ കേന്ദ്രം ജില്ലാ ആശുപത്രി
പ്രസവ വാര്‍ഡിന് മുന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നു
മാനന്തവാടി: ആശുപത്രി പരിസരത്ത് മലിന ജലം ദിവസങ്ങളായി ഒഴുകിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍.
ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് മുന്നിലാണ് മലിനജലം പരന്ന് ഒഴുകുന്നത്. നിരവധി പേരെ പ്രവേശിപ്പിച്ചിരിക്കുന്ന പ്രസവ വാര്‍ഡില്‍ നിന്നുള്ള വിവിധങ്ങളായ മലിനജലമാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്.
മലിനജലം കുഴികളില്‍ കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മലിനജലത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് വാര്‍ഡില്‍ പ്രവേശിപ്പിച്ചവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമായിരിക്കുകയാണ്. നിത്യേന നിരവധി പേര്‍ കടന്ന് പോകുന്ന വഴിയിലാണ് മലിനജലം നിര്‍ബാധം ഒഴുകികൊണ്ടിരിക്കുന്നത്. പലരും വളരെ സാഹസികമായാണ് മാലിന്യം കലര്‍ന്ന വെള്ളം ചവിട്ടാതെ വാര്‍ഡിലെത്തുന്നതും തിരികെ പോകുന്നതും. വാര്‍ഡിനുള്ളിലെ സ്ഥിതിയും ദയനീയമാണ് കൈകഴുകാനും പാത്രങ്ങള്‍ കഴുകാനുമുള്ള സ്ഥലത്തും വെള്ളം പുറത്തേക്ക് ഒഴുകാതെ കെട്ടികിടക്കുകയാണ്. പൈപ്പ് പൊട്ടി മലിനജലം വാര്‍ഡിന് മുന്നിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."