ചക്ക റെസ്റ്റോറന്റ് തുറന്നു
മഞ്ചേരി: സംസ്ഥാനത്തെ ആദ്യത്തെ ചക്ക റെസ്റ്റോറന്റ് മഞ്ചേരി മുട്ടിപ്പാലത്തു മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചക്കയെപ്പോലെ നാടന്‍ മാങ്ങകളുടെ വൈവിധ്യവും സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രാസപഥാര്‍ഥങ്ങള്‍ ചേര്‍ക്കാത്ത ഫലങ്ങളാണ് ചക്കയും നാടന്‍ മാങ്ങയും. ആരോഗ്യവകുപ്പുമായി ചേര്‍ന്നു ചക്ക നല്‍കുന്ന രോഗപ്രതിരോധ ശേഷി സംബന്ധിച്ചു കൂടുതല്‍ പഠനം നടത്തും. രോഗികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ ചക്കയെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ഓഡ്‌സിനേക്കള്‍ പോഷകസമ്പുഷ്ടമാണ് ചക്ക. ഹരിതകേരളം മിഷന്റെ ഭാഗമായി ഇരുപതിനം ഫലവൃക്ഷത്തൈകള്‍ അടുത്തഅധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങള്‍ ഒരുക്കിയതാണ് മഞ്ചേരിയിലെ ചക്ക റെസ്റ്റോറന്റ്. ചടങ്ങില്‍ മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. രാജേന്ദ്രന്‍, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."