HOME
DETAILS

അനാരോഗ്യത്തിന്റെ ആരോഗ്യ കാരണങ്ങള്‍

  
backup
March 13 2017 | 22:03 PM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af

സാധാരണഗതിയില്‍ ആര്‍ക്കും സങ്കല്‍പിക്കാനാവാത്തതാണു കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടന്നിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം സുധീരന്റെ രാജി അന്നു രാവിലെ രണ്ടു മുതിര്‍ന്ന നേതാക്കളൊഴിച്ചു മറ്റാരും അറിഞ്ഞില്ല. തലസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന മാധ്യമപ്പടയ്ക്കു മുന്‍കൂട്ടി അവ്യക്ത സൂചനപോലും ലഭിച്ചതുമില്ല.

കൊച്ചിയിലെ സദാചാരഗുണ്ടായിസത്തെക്കുറിച്ചോ അതിന്റെ പേരില്‍ നിയമസഭയില്‍ നടക്കുന്ന കോലാഹലങ്ങളെക്കുറിച്ചോ ചട്ടപ്പടി പ്രതികരണത്തിനായി വിളിച്ച പത്രസമ്മേളനമാണെന്നാണു മാധ്യമപ്രവര്‍ത്തകര്‍ കരുതിയത്. ഉള്‍പേജില്‍ ഒരു കോളം വാര്‍ത്ത നല്‍കാമെന്ന വിരസതയോടെ പോയവര്‍ക്കു കിട്ടയിത് ഒന്നാംപേജിലെ പ്രധാനവാര്‍ത്ത.

മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിപദവികളില്‍ നിന്നുമൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുന്നത് അതിന്റെ കാരണമായ വിഷയം ഗ്രൂപ്പ്‌നേതാക്കള്‍ ഒരുപാടു വിഴുപ്പലക്കി അലമ്പായതിനും നാട്ടുകാരൊക്കെ അറിഞ്ഞതിനും ശേഷമായിരിക്കും. അതും സ്വമനസ്സാലെയുള്ള രാജിയാവില്ല. എതിര്‍ഗ്രൂപ്പുകാര്‍ പരസ്യമായി അധിക്ഷേപിക്കുകയും ഹൈക്കമാന്റിന്റെ പടികള്‍ കയറിയിറങ്ങുകയും ചെയ്തു പിടിച്ചുവലിച്ചു താഴെയിടുകയാണു പതിവ്. എ.കെ ആന്റണിയെപ്പോലുള്ളവര്‍ ആദര്‍ശത്തിന്റെ പേരുപറഞ്ഞു രാജിവച്ചതുപോലും ഇരിക്കപ്പൊറുതിയില്ലെന്നു തീര്‍ത്തും ബോധ്യപ്പെടുകയും അതു നാട്ടിലാകെ പാട്ടാകുകയും ചെയ്ത ശേഷമാണ്.
ആരോഗ്യപ്രശ്‌നമാണു സുധീരന്‍ പറഞ്ഞതെങ്കിലും ശരിയായ കാരണം പാര്‍ട്ടിക്കുള്ളിലെ അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്. രണ്ടു പ്രബലഗ്രൂപ്പുകള്‍ക്കും കുറച്ചുകാലമായി സുധീരനോട് ഒട്ടും താല്‍പര്യമില്ല. സുധീരനെ താഴെയിറക്കാന്‍ അവരെല്ലാം ഒത്തുചേര്‍ന്നു പലതവണ ശ്രമിച്ചതാണ്. നിയമസഭാതെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കു ശേഷം അതിനായി തീവ്രയത്‌നം തന്നെ നടന്നു.

ഹൈക്കമാന്റിന്റെ പ്രത്യേകതാല്‍പര്യംകൊണ്ടാണു കസേര ഇളകാതിരുന്നത്. ഹൈക്കമാന്റ് എന്നൊക്കെ ഗമയ്ക്കു പറയാമെങ്കിലും പച്ചമലയാളത്തില്‍ അതിനര്‍ഥം സോണിയാഗാന്ധിയുടെയും രാഹുലിന്റെയും താല്‍പര്യമെന്നാണ്. അവര്‍ നിര്‍ദേശിച്ചതിനാല്‍ നിവൃത്തികേടുകൊണ്ടു കേരളനേതാക്കള്‍ അതൃപ്തി കടിച്ചമര്‍ത്തി നിന്നു.

അതൃപ്തിക്കു കൃത്യമായ കാരണങ്ങളുമുണ്ട്. ഇന്നത്തെ കാലത്ത് ഒരു പാര്‍ട്ടി, പ്രത്യേകിച്ചു കോണ്‍ഗ്രസ്, കൊണ്ടുനടക്കാന്‍ ആദര്‍ശമുണ്ടായിട്ടൊന്നും കാര്യമില്ല. പാര്‍ട്ടിക്കൊപ്പം ആളുണ്ടാകണമെങ്കില്‍ അര്‍ഥം നിര്‍ബന്ധമാണ്. കാശില്ലാതെ ഒരു കാര്യവും ഒരു പാര്‍ട്ടിയിലും നടക്കില്ല.

സുധീരനെപ്പോലുള്ള പ്രഖ്യാപിത ആദര്‍ശവാദികള്‍ നേതൃത്വത്തിലിരുന്നാല്‍ കാശു വരില്ല. മാത്രമല്ല, സുധീരന്റെ സാന്നിധ്യം കാരണമായി പറഞ്ഞു യു.ഡി.എഫില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമുണ്ട്. അതില്‍ പ്രധാനിയാണു ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളിടത്തോളം താനും തന്റെ പാര്‍ട്ടിയായ ബി.ഡി.ജെ.എസും യു.ഡി.എഫ് ക്യാംപിലേക്ക് എത്തിനോക്കില്ലെന്നു വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.

ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപോലെ കോണ്‍ഗ്രസിനു ശനിദശയാണ്. കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം കെ.എം മാണി മുന്നണി വിട്ടുപോയി. ഇനി യു.ഡി.എഫിനെ പുനരുജ്ജീവിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പുതിയ കൂട്ടാളികളെ കണ്ടെത്തണം. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ സാമ്പത്തികഭദ്രത വേണം. ഇതിനൊക്കെ സുധീരന്‍ വിലങ്ങുതടിയാണെന്നു നേതാക്കളില്‍ പലരും അടക്കം പറയാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി.
സുധീരനാണെങ്കില്‍ ഇപ്പോള്‍ പറയാനൊരു ഗ്രൂപ്പുമില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. എല്ലാം കൂട്ടിവായിച്ച സുധീരന് ഒരു കാര്യം ബോധ്യമായി. കാര്യങ്ങള്‍ അത്ര പന്തിയല്ല. സ്വരം അധികം മോശമായിത്തുടങ്ങുന്നതിനു മുമ്പു പാട്ടുനിര്‍ത്തുന്നതാണു നല്ലത്. അതോടെ ആരോഗ്യപ്രശ്‌നങ്ങളായി, രാജിയുമായി.

അടുത്ത കെ.പി.സി.സി പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണിപ്പോള്‍ കേരള രാഷ്ട്രീയം. പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ഒന്നരഡസനോളം വരും. അണികള്‍ എത്ര കുറഞ്ഞാലും നേതാക്കള്‍ക്കു ക്ഷാമമില്ലാത്ത പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. പിന്നെ ഗ്രൂപ്പ്, സാമുദായികസമവാക്യങ്ങളാണു വലിയ കീറാമുട്ടി.

പ്രസ്താവനകളിലൂടെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൈമീകാമുകന്മാര്‍ ഒരുപാടുണ്ട്. എന്തായാലും അധികം വൈകാതെ ഹൈക്കമാന്‍ഡ്, അതായത് സോണിയയും രാഹുലും പുതിയ അധ്യക്ഷനെ തീരുമാനിക്കും. നേതാക്കളെ ഡല്‍ഹിയില്‍ നിശ്ചയിക്കുന്നതാണല്ലോ കോണ്‍ഗ്രസിന്റെ സ്ഥിരം ഉള്‍പാര്‍ട്ടി ജനാധിപത്യശൈലി.

*********
സ്വന്തം നേതാവു ചോദ്യംചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലെങ്കിലും നിയമസഭയ്ക്കും പാര്‍ലമെന്റിനുമൊക്കെ വിശുദ്ധിയുണ്ടെന്നു നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് ആശ്വാസം. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരെ വി.ടി ബല്‍റാം ആക്രോശിച്ചെന്ന ആരോപണമുയര്‍ന്ന ഉടന്‍ സഭയുടെ വിശുദ്ധി സംരക്ഷിക്കാന്‍ ചാടിയിറങ്ങിയിരിക്കുകയാണു സി.പി.എമ്മുകാര്‍. അതേതായാലും നല്ല കാര്യം. എന്നാല്‍, ഈ 'വിശുദ്ധ പോരാട്ടം' കാണുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സഭയില്‍ നടന്ന ഒരു 'വര്‍ഗസമരം' നാട്ടുകാര്‍ അറിയാതെ ഓര്‍ത്തുപോകുന്നുണ്ടെങ്കില്‍ കുറ്റപ്പെടുത്താനാവില്ല.
മുണ്ടു മടക്കിക്കുത്തി സഭയില്‍ മേശപ്പുറത്തു ചാടിക്കയറി താണ്ഡവമാടുകയും സ്പീക്കറുടെ കംപ്യൂട്ടര്‍ തകര്‍ക്കുകയുമൊക്കെ ചെയ്ത വി. ശിവന്‍കുട്ടിയുടെയും സ്പീക്കറുടെ കസേര ഇളക്കിയെടുത്ത് താഴെയിട്ട ഇ.പി ജയരാജന്റെയുമൊക്കെ ചിത്രങ്ങള്‍ ജനമനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. ഭരിക്കുന്നത് വലതുപക്ഷ ബൂര്‍ഷ്വാസികളാണെങ്കില്‍ അങ്ങനെയൊക്കെ ആവാമെന്നും തൊഴിലാളിവര്‍ഗം ഭരിക്കുമ്പോള്‍ നിയമസഭ ഒരു തരി മണ്ണുപോലും വീഴാതെ വിശുദ്ധമായിരിക്കണമെന്നുമായിരിക്കും ആധുനിക ഇടതുപക്ഷ രാഷ്ട്രീയ സിദ്ധാന്തമെന്ന് കരുതാം.

എന്നാല്‍, ഇപ്പറഞ്ഞ തൊഴിലാളിവര്‍ഗം അധികാരത്തില്‍ വന്നശേഷം മറ്റൊരു സംഭവമുണ്ടായി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ വി.ഡി സതീശന്‍ അഴിമതിയാരോപണം കൊണ്ടുവന്നു. സതീശനെന്ന പ്രതിവിപ്ലവകാരിയെ അതിശക്തമായാണു ഭരണപക്ഷം നേരിട്ടത്. മേഴ്‌സിക്കുട്ടിയമ്മ അന്നു സതീശനെതിരേ നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സതീശനെതിരേ പ്രയോഗിച്ച വാക്കുകളും ആരും മറന്നിട്ടില്ല.

അന്നു മുഖ്യമന്ത്രി പ്രയോഗിച്ചതിനു സമാനമായപദങ്ങള്‍ തന്നെയാണു ബല്‍റാം ഇപ്പോള്‍ അദ്ദേഹത്തിനു നേരെയും പ്രയോഗിച്ചതായി ആരോപണമുയര്‍ന്നത്. ചില വാക്കുകള്‍ ചിലര്‍ പ്രയോഗിച്ചാല്‍ മാന്യവും മറ്റു ചിലര്‍ പ്രയോഗിച്ചാല്‍ അമാന്യവുമായി മാറുമെന്നാണ് ഇതിന്റെ രാഷ്ട്രീയ പാഠം.

തിരുവായ്ക്ക് എതിര്‍വായ് ഇല്ലെന്നൊരു പഴഞ്ചൊല്ലു നമ്മുടെ നാട്ടിലുണ്ടല്ലോ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭരണാധികാരിക്ക് ആരെയും എന്തും പറയാം. മറ്റുള്ളവര്‍ക്കു തിരിച്ച് അതൊന്നും പറയാന്‍ പാടില്ല. എന്തൊരു മധുരമനോഹര ജനാധിപത്യം, അല്ലേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago