ആപ്പാഞ്ചിറയുടെ സമഗ്ര വികസനം യാഥാര്‍ഥ്യമാക്കും: മോന്‍സ് ജോസഫ്
കടുത്തുരുത്തി: ആപ്പാഞ്ചിറയുടെ സമഗ്ര വികസനം യാഥാര്‍ഥ്യമാരക്കുവാന്‍ വരുന്ന അഞ്ചുവര്‍ഷക്കാലത്തിനുള്ളില്‍ വിവിധ കര്‍മപരിപാടികള്‍ നടപ്പാക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി.
യു.ഡി.എഫ്. പൂഴികകോല്‍ വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആപ്പാഞ്ചിറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ട് നിലവാരത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ് മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ ജന്മനാടായ പൂഴിക്കോല്‍ ഗ്രാമം വിജയം സമ്മാനിച്ചത്. 1221 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ നിന്ന് ലഭിച്ചത്. രാഷ്ട്രീയത്തിനതീതമായി വോട്ടുരേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങള്‍ക്കും എം.എല്‍.എ. നന്ദി പറഞ്ഞു.
ആപ്പാഞ്ചിറയുടെ മുഖച്ഛായ മാറുന്ന വിധത്തില്‍ രണ്ടു ജംങ്ഷന്റെയും വികസനത്തിന് പുതിയ കര്‍മ്മപരിപാടി ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുളക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി. ജ്ഞാനസുന്ദരം അധ്യക്ഷതവഹിച്ച യോഗം കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ജോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സബാസ്റ്റ്യന്‍,, യു.ഡി.എഫ് നേതാക്കളായ സഖറിയാസ് കുതിരവേലി, ബേബി തൊങ്ങാംകുഴി, ജോസ് പുത്തന്‍കാലാ, പി.എം മാത്യൂ, സ്റ്റീഫന്‍ പാറാവേലി, പീറ്റര്‍ മ്യാലിപറമ്പില്‍, ജോസ് വഞ്ചിപ്പുര, ജോര്‍ജ് ബേബി, തോമസ് മുങ്ങുവേലി, പ്രൊഫ.ടി.ഡി മാത്യൂ, ജാന്‍സി മാത്യൂ, നയന ബിജു, സാബു കുന്നേല്‍, കുരുവിള അഗസ്തി, വര്‍ഗ്ഗീസ് തോപ്പില്‍, അബ്രാഹിം വയലാക്കല്‍, ബിജു ചിറ്റേത്ത്, ജെസി കുര്യന്‍, അഡ്വ.ജോര്‍ജ് കപ്ലിക്കുന്നേല്‍, ജോസ് ആന്റണി വടക്കുംപുറം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."