കേന്ദ്ര-കേരള സര്‍ക്കാരുകളുടേത്: വയനാടിനെ അവഗണിക്കുന്ന നിലപാട്: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ
പുല്‍പ്പള്ളി: വരള്‍ച്ചയും കൃഷിനാശവും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് യാതൊരു നടപടികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ഇത് ജില്ലയോടുള്ള അവഗണനയാണെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.
പുല്‍പ്പള്ളിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളാണ് നടപ്പിലാക്കിയതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും.
വയനാട് മെഡിക്കല്‍ കോളജ്, നഞ്ചന്‍ഗോഡ് റെയില്‍വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന സമീപനമാണ് ഭരണകക്ഷിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ്, ഡി.സി.സി സെക്രട്ടറി എന്‍.യു ഉലഹന്നാന്‍, പി.എന്‍ ശിവന്‍, സി.പി കുര്യാക്കോസ്, സാബു കെ. മാത്യു, കെ.കെ ജോണി, പി.ഡി ജോണി, പി.ആര്‍ മണി, സി.പി ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."