കാരാപ്പുഴ പദ്ധതി പ്രദേശം: ആദിവാസികളുടെ പുനരധിവാസം ആറുമാസത്തിനകം
കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതി പ്രദേശത്തെ ആദിവാസികളുടെ പുനരധിവാസം വേഗത്തിലാക്കാന്‍ തീരുമാനം.
കലക്ടറേറ്റില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എയുടെയും ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തിരുമാനം. ചിപ്രംകുന്ന്, നായ്കൊല്ലികാവ്, ഉണ്ണിക്കാവ് എന്നീ കോളനികളിലുള്ളവരെയാണ് പുനരധിവസിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17,18,19 തിയതികളില്‍ വാഴവറ്റ സ്കൂളില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. മഴക്കാലത്തിന് മുമ്പ് കുടിലുകള്കളുടെ കെട്ടിമേയാന്‍ പതിനായിരം രൂപ വീതം അനുവദിക്കാനും സര്‍വേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തഹസീല്‍ദാര്‍മാര്‍ക്കാണ് പുനരധിവാസത്തിന്റെ ചുമതല. വിതരം ചെയ്യാത്ത കൈവശാവകാശ രേഖ റദ്ദാക്കാനും തീരുമാനമായി.
പുനരധിവാസം വേഗത്തിലാക്കാന്‍ തീരുമാനമായതോടെ കാരാപ്പുഴ പദ്ധതി പ്രദേശങ്ങളില്‍ താല്‍ക്കാലിക കുടിലുകലില് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഴിഞ്ഞിരുന്ന ആദിവാസികളുടെ നീണ്ട നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുക.
ഇരുനൂറോളം കുടുംബങ്ങളാണ് പദ്ധതി പ്രദേശത്ത് ദുരിത ജീവിതം നയിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് വര്‍ഷങ്ങളായി ഇവര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."