ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ഏകീകരണം പുന:പരിശോധിക്കാന്‍ ഒരുങ്ങുന്നു
ജിദ്ദ: പ്രതിഷേധം ശക്തമായതോടെ സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് ഏകീകരണം പുന:പരിശോധിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നടപടി പിന്‍വലിക്കാന്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി. കഴിഞ്ഞ ദിവസം ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ രക്ഷിതാകളുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ച് ഫീസ് ഏകീകരണ തീരുമാനം പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്.
ഫീസ് ഇളവ് പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമന്ന് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത യോഗം ഭരണ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രക്ഷിതാക്കളുടെ പ്രതിനിധികളും ഭരണ സമിതി അംഗങ്ങളും പങ്കെടുത്ത യോഗമാണ് ആവശ്യമുന്നയിച്ചത്. തീരുമാനം പിന്‍വലിക്കാന്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെങ്കിലു ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തിനു ശേഷമേ അനൗദോ്യഗികമായി തീരുമാനം അറിയിക്കാന്‍ സാധിക്കികയുളളു എന്ന് അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫീസ് ഇളവ് പിന്‍വലിക്കാനുള്ള തീരുമാനം ഭരണ സമിതി എടുക്കരുതായിരുന്നുവെന്ന് യോഗത്തില്‍ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. നിലവില്‍ സ്‌കൂള്‍ ലാഭത്തിലാണെന്നും, അതുകൊണ്ട് ഫീസ് ഇളവ് പിന്‍വലിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നുമാണ് സംഘടനാ നേതാക്കളുടെ യോഗം വിലയിരുത്തിയത്. അതേ സമയം അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഫീസ് ഇളവ് തുടരുന്നതിന് വേണ്ടി പരാതിയുമായി എംബസിയെയും സഊദി വിദ്യാഭ്യാസ മന്ത്രാലയത്തെയും നേരിട്ട് സമീപ്പിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളും സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."