ഉപയോഗിച്ച പാഠപുസ്തക ശേഖരണവും വിതരണവുമായി ബഹ്റൈനില്‍ പ്രവാസി കൂട്ടായ്മ രംഗത്ത്
മനാമ: ഉപയോഗിച്ച ടെക്സ്റ്റ് പുസ്തകങ്ങള്‍, ഗൈഡുകള്‍, ചോദ്യപേപ്പറുകള്‍ എന്നിവ ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യുക എന്ന ദൗത്യവുമായി ബഹ്റൈനില്‍ ഇന്ത്യന്‍ എക്സ്പാട്രിയേറ്റ് (ഇന്‍ഡക്സ്) രംഗത്ത്.
ബഹ്റൈനിലുടനീളം വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന ഈ സമാഹരണ പദ്ധതി അധ്യയന വര്‍ഷാരംഭത്തില്‍ ഭാരിച്ച ചെലവുകള്‍ വഹിക്കേണ്ടിവരുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഈ സംഘടനാ പ്രവര്‍ത്തകര്‍.
ബഹ്റൈനിലെ മുഴുവന്‍ മത സാമൂഹ്യ സാംസ്കാരിക സംഘടനകളുമായും പൊതുപ്രവര്‍ത്തകരുമായും സഹകരിച്ച് വിശാലാടിസ്ഥാനത്തിലാണ് പുസ്തക ശേഖരണം നടത്തുന്നതെന്ന് ഭാരവാഹികള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബ് , ബഹ്റൈന്‍ കേരളീയ സമാജം, ബഹ്റൈന്‍ കെ.എം.സി.സി, എന്‍.എസ്.എസ് ,കേരള കാത്തലിക് അസോസിയേഷന്, സീറോ മലബാര്‍ സൊസൈറ്റി, ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, ഒ.ഐ.സി.സി, സംസ്കൃതി, ആം ആദ്മി പാര്‍ട്ടി കൂട്ടായ്മ, തമിഴ് സംഘടന (ടിസ്ക), വിവിധ മദ്റസകള്‍ തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും ഇതിനകം ഈ സംരംഭവുമായി സഹകരിച്ചിട്ടുണ്ട്. ഇവിടെങ്ങളിലെല്ലാം പുസ്തക ശേഖരണത്തിനായുള്ള പ്രത്യേക ബോക്സുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.
ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ സംഘടനാ ആസ്ഥാനത്തും ഓരോ ബോക്സ് വെക്കുകയും പുസ്തകങ്ങള്‍ അതില്‍ നിക്ഷേപിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യും. ഓരോ സംഘടനയില്‍ നിന്നും ഒന്നോ രണ്ടോ കോ ഓഡിനേറ്റര്‍മാരെ ഈ സംരംഭത്തിന്റെ വിജയത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ മാസാവസാനം ഒന്നോ രണ്ടോ ദിവസങ്ങളിലായി ഈ സംരംഭവുമായി സഹകരിക്കുന്ന ഏതെങ്കിലും ഒരു സംഘടനാ ആസ്ഥാനത്തു വച്ച് 'പ്രകൃതിക്കും കുടുംബത്തിനും ഒരു കൈ താങ്ങ്' എന്ന തലകെട്ടില്‍ ഒരു പുസ്തക മേള നടത്തി ലഭിച്ച മുഴുവന്‍ പുസ്തകങ്ങളും മുന്‍കൂട്ടി ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ക്ക് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവരും പുസ്തകങ്ങള്‍ ആവശ്യമുള്ളവരും ഇന്‍ഡക്സ് ബഹ്റൈന്‍ ഭാരവാഹികളായ സാനി പോള്‍ (0097339855197), അജി ഭാസി (0097338809471). ലത്തീഫ് ആയഞ്ചേരി (0097339605806) , അനീഷ് വര്‍ഗീസ് (0097339899300) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
[email protected] എന്ന ഇമെയില്‍ വഴിയും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."