അവകാശബോധത്തേക്കാള്‍ പ്രധാനം ബാധ്യതാനിര്‍വഹണം: ഡോ.മുഹമ്മദ് ബഷീര്‍
ഫറോക്ക്: അധ്യാപകരായാലും ജീവനക്കാരായാലും അവകാശബോധത്തേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ബാധ്യതാനിര്‍വഹണത്തിനായിരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയരക്ടറേറ്റും കണ്‍സോര്‍ഷ്യം ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് എയ്ഡഡ് അറബിക് കോളജസും സംയുക്തമായി അറബിക് കോളജ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ത്രിദിന റസിഡന്‍ഷ്യല്‍ ശില്‍പശാല 'ട്രേയ്‌സ് 2018' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാറൂഖ് കോളജില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ.എല്‍സമ്മ ജോസഫ് അറക്കല്‍ അധ്യക്ഷയായി. ഫാറൂഖ് കോളജ് മാനേജര്‍ സി.പി കുഞ്ഞിമുഹമ്മദ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം നസീര്‍, റൗളത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി. മുസ്തഫ, മാനേജര്‍ എന്‍.കെ മുഹമ്മദലി, പ്രോഗ്രാം കോഡിനേറ്റര്‍ സീനിയര്‍ സൂപ്രണ്ട് ഷറീന. പി സംസാരിച്ചു. റിട്ട. ട്രഷറി ഓഫിസര്‍ എം.ആര്‍ ഹരിദാസ്, സ്പാര്‍ക്ക് ട്രൈനര്‍ എ.പി മുഹമ്മദ്, കെ.വി അനൂപ് കുമാര്‍, അക്കൗണ്ട്‌സ് ഓഫിസര്‍ വി.എസ് ഗീതാ മണി ക്ലാസെടുത്തു. ശില്‍പശാല ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."