ബഹ്‌റൈനിലെ വാഹനങ്ങളില്‍ ഇനി മുതല്‍ ആര്‍.സി പതിക്കേണ്ടതില്ല
മനാമ: ബഹ്‌റൈനിലെ വാഹന ഉടമകള്‍ വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി) പതിക്കേണ്ടതില്ലെന്നു ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക് കേണല്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുള്‍ വഹാബ് അല്‍ ഖലീഫ അറിയിച്ചു.
റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കടലാസ് രൂപത്തില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തിലേക്കു മാറ്റിയ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.
ഇ-രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ രജിസ്ട്രാറിന് എല്ലാ നടപടികളും ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ വഴി പൂര്‍ത്തീകരിക്കാനാകും. ഇ-രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന ഇ-പേയ്‌മെന്റ് രസീത് പൊലിസ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം.
ഇരസര്‍വീസുകള്‍ ഇനിയും വികസിപ്പിക്കുവാനാണ് ട്രാഫിക് പൊലിസ് ലക്ഷ്യമിടുന്നത്. അതിനാല്‍ വാഹനത്തില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പതിക്കാത്തതിന്റെ പേരില്‍ നടപടിയെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യില്ലെന്നും ജനറല്‍ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."