HOME
DETAILS
MAL
കുരുവട്ടൂരില്‍ ഇക്കോ ഷോപ്പ് ഉദ്ഘാടനം
backup
May 08 2018 | 07:05 AM
കുന്ദമംഗലം: വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ പൊതുജനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കുരുവട്ടൂരില്‍ ഇക്കോഷോപ്പ്-കര്‍ഷകന്റെ കട പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനിമുക്ത, ജൈവ പച്ചക്കറി അന്വേഷിച്ച് ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എന്നാല്‍ ആ രംഗത്ത് വിശ്വാസ്യത നിലനിര്‍ത്താന്‍ കര്‍ഷകര്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപ്പുക്കുട്ടന് വള്ളിക്കുന്ന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി ലീന, കെ.കെ കൃഷ്ണദാസ്, ടി.കെ ലീന, എം.കെ ലിനി, കെ. ഷാജികുമാര്‍, സി.ടി ബിനോയ്, സരിത, എന്‍. സുബ്രഹ്മണ്യന്, കെ. പ്രേംരാജ്, കെ.കെ സഹദേവന്, കൃഷി അസി. ഡയരക്ടര്‍ ടി.ഡി മീനി, കൃഷി ഓഫിസര്‍ പി.കെ സ്വപ്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."