കാലവര്‍ഷത്തില്‍ കിണറുകള്‍ ഇടിയുന്നു
പറവൂര്‍: കനത്ത മഴ തുടങ്ങിയതോടെ പറവുരിലെ ചില പ്രദേശങ്ങളില്‍ കിണറുകള്‍ ഇടിഞ്ഞു ഭൂമിയിലേക്ക് താഴ്ന്നുപോയി.ഇതോടെ കിണറുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ്.
ചേന്ദമംഗലം പഞ്ചായത്തിലെ പാലത്തുരുത്ത് കടുക്കാപള്ളത്ത് ഉഷയുടെ വീട്ടിലെയും കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി പനചിക്കപ്പോക്കം ബാഹുലേയന്റെയും പുറപ്പിള്ളി ഷാജിയുടെയും വീടുകളിലെ കിണറുകളാണ് മഴയില്‍ ഇടിഞ്ഞു പൂര്‍ണമായും അടിയിലേക്ക് പോയത്.ചേന്ദമംഗലത്ത് ഉഷയുടെ വീട്ടിലെ കിണര്‍ ബുധനാഴ്ച്ച രാത്രിയിലാണ് താഴ്ന്നത്.ഇവര്‍ ഈ ഭാഗത്ത് ഒറ്റപ്പെട്ടനിലയിലാണ് താമസിക്കുന്നത്.
സമീപത്ത് മറ്റു വീടുകളോ,പൊതു വാട്ടര്‍ ടാപ്പുകളോ ഇല്ലാത്തതിനാല്‍ നിര്‍ധനയായ ഉഷയുടെ കുടിവെള്ളത്തിനായുള്ള ഏകമാര്‍ഗമാണ് ഇല്ലാതായത്. കിണര്‍ താഴ്ന്ന വിവരം അറിഞ്ഞ് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.എം ഇസ്മായില്‍, ബീന സഗീര്‍, സുനില്‍ ശശി എന്നിവര്‍ ഉഷയുടെ വീട്ടിലെത്തി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."