ചുരം റോപ്പ്വേ പദ്ധതി: ഉദ്യോഗസ്ഥസംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
താമരശ്ശേരി: ചുരത്തില്‍ റോപ്പ്വേ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം ചുരത്തിലും പദ്ധതി പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി.
വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ചുരത്തില്‍ ലക്കിടിയില്‍നിന്നു അടിവാരം വരെ 3.75 കി.മി ദൈര്‍ഘ്യമുള്ള ഏഷ്യയിലെ നീളംകൂടിയ റോപ്പ് വേ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. വനം, ദേശീയപാത, കെ.എസ്.ഇ.ബി, ടൂറിസം വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഈ മാസം 10ന് കോഴിക്കോട് കലക്ടറേറ്റില്‍ ഇത് സംബന്ധിച്ച യോഗം നടക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിന് വേണ്ടിയാണ് ലക്കിടിയിലെ സ്റ്റാര്‍ട്ടിങ് പോയിന്റും അടിവാരത്തെ ലാന്റിങ് പോയിന്റും സംഘം സന്ദര്‍ശിച്ചത്.
താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ദേശീയപാത എക്സി. എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, ആന്റോ പോള്‍, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ ഹരീസ്.കെ, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ബിനോയ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ രവീന്ദ്രന്, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റണി, ജന.സെക്രട്ടറി മോഹനന്, സെക്രട്ടറി മോഹനന് ചന്ദ്രഗിരി, ട്രഷറര്‍ ജോസ് കപ്യാര്‍മല, ഓറിയന്റല്‍ കോളജ് ആന്‍ഡ് വൈത്തിരി വില്ലേജ് എം.ഡി എന്‍.കെ മുഹമ്മദ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജന.സെക്രട്ടറി പി.കെ സുകുമാരന്‍, ഷൗക്കത്ത് എലിക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."