താനൂര്‍ സംഘര്‍ഷം: മുഖ്യമന്ത്രി പൊലിസിനെ ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷം
താനൂര്‍: താനൂര്‍ സംഘര്‍ഷത്തില്‍ ഭരണപക്ഷത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. താനൂരില്‍ അഴിഞ്ഞാടിയ പൊലിസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് എഴുതിക്കൊടുക്കുന്ന കാര്യങ്ങളല്ല മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത്. അവിടെയുണ്ടായ നരനായാട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ശ്രദ്ധിക്കാത്തത്. പൊലിസിനെ നിലക്കു നിര്‍ത്തേണ്ട മുഖ്യമന്ത്രി അവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലിസും മുഖ്യമന്ത്രിയും നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. പൊലിസിനെ സഹായിക്കാന്‍ ലീഗ്പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുന്നുവെന്നും കള്ളക്കേസില്‍ കുടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അസഹിഷ്ണുത മുഖ്യമന്ത്രിക്കാണ്. പ്രതിപക്ഷം എന്തു പറഞ്ഞാലും അതിനെ എതിര്‍ക്കുന്നു. ഷംസുദ്ധീന് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസിനെ ഉപയോഗിച്ച് യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."