HOME
DETAILS

ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  
backup
May 08 2018 | 07:05 AM

%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d

 

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കി. അഡ്മിറ്റ് ചെയ്യുന്ന രോഗികളെ ആശുപത്രിയിലെ മുകള്‍ നിലയിലേക്ക് ജീവനക്കാരും ബന്ധുക്കളും ചുമന്നു കൊണ്ട് പോകേണ്ട അവസ്ഥയിലായി. ആശുപത്രി പണിയുമ്പോള്‍ അധികൃതരുടെ ആസൂത്രണമില്ലായ്മ കാരണമായി കെട്ടിടത്തില്‍ റാമ്പ് സംവിധാനം സ്ഥാപിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഏഴു നിലയുള്ള ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കു രോഗികളെ ചുമന്നു കൊണ്ട് പോവുകയും തിരികെ കൊണ്ട് വരുകയും ചെയ്യുന്ന അവസ്ഥയുണ്ടായത്.
ആശുപത്രിയില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇടയ്ക്കിടെ പണിമുടക്കുന്നത് രോഗികള്‍ക്കും കൂട്ടിരുപ്പകാര്‍ക്കും മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. അതെ സമയം ലിഫ്റ്റ് പണിമുടക്ക് തുടരുന്നതോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യറായിട്ടില്ല.
ലിഫ്റ്റിന്റെ തകരാറു പരിഹരിക്കാന്‍ മികച്ച സാങ്കേതിക വിദ്യകള്‍ അറിയുന്ന ടെക്‌നീഷ്യന്മാരെ കിട്ടാതെ വരുന്നതിനെ തുടര്‍ന്നാണ് ലിഫ്റ്റ് ഇടയ്ക്കിടെ പണിമുടക്കുന്നതെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളും മറ്റും പറയുന്നത്. പണിമുടക്കുന്ന ലിഫ്റ്റിന് പുറമെ മറ്റൊരു ലിഫ്റ്റ് കൂടി ആശുപത്രിയില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ബഹുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ റാമ്പില്ലാത്ത കേരളത്തിലെ ഏക ആശുപത്രിയെന്ന ഖ്യാതിയും കാസര്‍കോട് ജനറല്‍ ആശുപത്രിക്കു സ്വന്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  34 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago