സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാരന് ചികിത്സ നിഷേധിക്കപ്പെടുന്നു: കുമ്മനം
നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അഴിമതികളും ഡോക്ടര്‍മാരുടെ കൈക്കൂലി വാങ്ങലും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം.
നെയ്യാറ്റിന്‍കര ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ജനറല്‍ ആശുപത്രിയുടെ മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുരേഷ്തമ്പി അധ്യക്ഷനായി.ബി.ജെ.പി വക്താവ് അഡ്വ.പത്മകുമാര്‍ , ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് , ജനറല്‍ സെക്രട്ടറി ബിജു പി.നായര്‍ , മണ്ഡലം ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍ , ആശ്രമം പ്രശാന്ത് , സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി.ഹരി , നടരാജന്‍ , അതിയന്നൂര്‍ ശ്രീകുമാര്‍ , എരുത്താവൂര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."