HOME
DETAILS
MAL
പുസ്തകം പ്രകാശനം ചെയ്തു
backup
March 14 2017 | 06:03 AM
ആറ്റിങ്ങല്‍: 'ചിറയിന്‍കീഴ് ബാബുവിന്റെ കഥകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. ഞായറാഴ്ച വൈകുന്നേരം നാലിന് ചിറയിന്‍കീഴ് എസ്.സി.വി. ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചിറയിന്‍കീഴ് സലാം അധ്യക്ഷനായി. സാഹിത്യകാരന്‍ എസ്.ഭാസി രാജ് പുസ്തകം ഏറ്റുവാങ്ങി. ഡോ: ബി.ഭുവനചന്ദ്രന്‍ ,ലത മുടപുരം, രാമചന്ദ്രന്‍ കരവാരം, പി.സുഭാഷ് ചന്ദ്രന്‍ ,വക്കം ഷക്കീര്‍ ,പി.സുരേഷ് കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.സജീവ് മോഹന്‍ സ്വാഗതവും, ഗ്രന്ഥകര്‍ത്താവ് അഡ്വ. ചിറയിന്‍കീഴ് ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."