'നീറ്റ്' ദിനത്തില്‍ കെ.എസ്.ആര്.ടി.സിക്ക് റെക്കോര്‍ഡ് കലക്ഷന്‍
തിരുവനന്തപുരം: നീറ്റ് പരീക്ഷ ദിനം സംസ്ഥാനത്ത് നടത്തിയ സര്‍വീസില്‍ കെ.എസ്.ആര്.ടി.സി നേടിയത് റോക്കോര്‍ഡ് കലക്ഷന്‍. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷാ ദിനം മാത്രം ആറു കോടി രൂപയുടെ അധികവരുമാനമാണ് കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചത്. 71 ലക്ഷം രൂപയുടെ അധികവരുമാനമാണ് ലഭിച്ചത്.
നീറ്റ് പരീക്ഷാര്‍ഥം നടത്തിയ അധിക സര്‍വീസ് അടക്കമുള്ള സര്‍വീസുകളെല്ലാം നീറ്റിനെത്തിയ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ക്കെല്ലാം സഹായകമാവുകയും ചെയ്തു. മെയ് ആറിന് നടന്ന പരീക്ഷാ ദിനത്തിലെ സര്‍വീസിന് കെ.എസ്.ആര്.ടി.സിക്ക് പ്രത്യേകം അഭിനന്ദനവും ലഭിച്ചിരുന്നു. പരീക്ഷാ ദിവസം 6.88 കോടി രൂപയുടെ മൊത്തം കലക്ഷനാണ് ലഭിച്ചത്. ഏപ്രില്‍ മാസത്തില്‍ ഞായറാഴ്ചകളില്‍ ശരാശരി ലക്ഷന്‍ 6.17 കോടിയാണ്. ഇത്തവണ 71 ലക്ഷത്തിന്റെ അധികവരുമാനമാണ് നേടിയത്. കൂടുതല്‍ ആളുകളും കെ.എസ്.ആര്.ടി.സിയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് വരുമാനവര്‍ധനവിലൂടെ തെളിഞ്ഞെന്ന് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."