നെയ്യാറ്റിന്‍കരയില്‍ വീണ്ടും സമാന്തര സര്‍വിസുകള്‍ സജീവമാകുന്നു
നെയ്യാറ്റിന്‍കര: ഒരിടവേളക്കു ശേഷം നെയ്യാറ്റിന്‍കരയില്‍ സമാന്തരസര്‍വീസുകള്‍ സജീവമാകുന്നു. മേകലയില്‍ കെ.എസ്.ആര്.ടി.സിയുടെ വരുമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. താലൂക്കിലെ വെളളറട , പാറശാല , പൂവാര്‍ , നെയ്യാറ്റിന്‍കര ഭാഗങ്ങളിലാണ് സമാന്തര സര്‍വീസുകള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മാസം ട്രന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നതാധികാരികളുടെ നിര്‍ദേശ പ്രകാരം മോട്ടോര്‍വാഹനവകുപ്പ് സമാന്തര സര്‍വീസുകളെ നിയന്ത്രിക്കുന്നതിന് വാഹനപരിശോധനയും മറ്റും ശക്തമാക്കിയിരുന്നു. വാഹന പരിശോധനയ്ക്കിടയില്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സമാന്തര സര്‍വീസുകള്‍ നടത്തുന്ന തൊഴിലാളികളില്‍ നിന്നും മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിച്ചിരുന്നു.
എന്നാല്‍ ആദ്യത്തെ ആവേശം കഴിഞ്ഞപ്പൊഴേക്കും മോട്ടോര്‍ വാഹനവകുപ്പ് അയഞ്ഞു.പരിശോധനകള്‍ പേരിനു മാത്രമായി. ഇതോടെ സമാന്തര സര്‍വീസുകള്‍ വീണ്ടും നിരത്ത് കൈയടക്കാന്‍ തുടങ്ങി. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചിലര്‍ ഇവര്‍ക്ക് ഒത്താസ ചെയ്യുന്നുവെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."