ജില്ലയില്‍ യഥാര്‍ഥ ജനഹിതം നടപ്പാകുന്നില്ല: കെ സുധാകരന്‍
കണ്ണൂര്‍: ജില്ലയില്‍ പലഭാഗങ്ങളിലും കുറച്ചുകാലമായി യഥാര്‍ഥ ജനഹിതം നടപ്പാകുന്നില്ലെന്ന് മുന്‍മന്ത്രി കെ സുധാകരന്‍. കെ.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സജിത്ത്‌ലാല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രി പോലും കള്ളവോട്ടിലൂടെ അധികാരത്തില്‍ എത്തിയ ആളാണ്. തളിപ്പറമ്പ്, മട്ടന്നൂര്‍, തലശ്ശേരി, ധര്‍മടം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ജനഹിതമല്ല. ഇവിടത്തെ ജനവിധിയെ സ്വാധീനിച്ചതു കള്ളവോട്ടാണെന്നും സുധാകരന്‍ പറഞ്ഞു.
എസ്.എന്‍ കോളജില്‍ എസ്.എഫ്.ഐ വിട്ട് കെ.എസ്.യുവിലെത്തിയ സൗരവ്, സാരംഗ്, എ.ആര്‍ ചിന്മയ് എന്നിവര്‍ക്കു കെ സുധാകരന്‍ അംഗത്വം നല്‍കി. ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് അധ്യക്ഷനായി. സതീശന്‍ പാച്ചേനി, ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍ മാക്കുറ്റി, വി.വി പുരുഷോത്തമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."