വി.സത്യശീലന്‍; ഓര്‍മയായത് തൊഴിലാളി പക്ഷത്തു നിന്ന നേതാവ്
കൊല്ലം:തൊഴിലാളി പക്ഷത്തു നിന്ന നേതാവിനെയാണ് വി.സത്യശീലന്റെ നിര്യാണത്തിലൂടെ കൊല്ലത്തിനു നഷ്ടമായത്. തിരുവനന്തപുരം കിംസ് ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെ 11നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഡയാലിസിസിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് നില വഷളായ സത്യശീലനെ ദിവസങ്ങള്‍ക്ക് മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍, നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,തമ്പാനൂര്‍ രവി, എം.എം.ഹസന്‍, എഴുകോണ്‍ നാരായണന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി രോഗവിവരങ്ങള്‍ ആരാഞ്ഞിരുന്നു.സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.തൊഴിലാളി സംഘടനാരംഗത്ത് സജീവമായിരുന്ന സത്യശീലന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്,ദേശീയസമിതി അംഗം,കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.2000-05 കാലയളവില്‍ കശുവണ്ടിതൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായും എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഇടയ്ക്കിടം പുന്നവിള വീട്ടില്‍ പരേതരായ വാസുദേവന്റെയും ജാനകിയുടെയും എട്ടുമക്കളില്‍ ആറാമനായാണ് ജനനം.ഇരുമ്പനങ്ങാട് ഈശ്വരവിലാസം സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. സി.എം.സ്റ്റീഫന്റെ സ്വാധീനത്തില്‍ ഐ.എന്‍.ടി.യു.സിയുവിലെത്തിയതാണ് രാഷ്ട്രീയത്തിലെ വഴിത്തിരിവ്.
കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസില്‍ എഴുകോണ്‍ ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി സ്റ്റീഫനൊപ്പം തന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറിപദം വരെയത്താന്‍ സത്യശീലന് കഴിഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി,ഡി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.1979ല്‍ ആദ്യമായി എഴുകോണ്‍ ഗ്രാമപഞ്ചായത്തംഗമായ സത്യശീലന്‍ പിന്നീട് രണ്ട് തവണകൂടി മത്സരിച്ച് വിജയിച്ചു.2000ത്തില്‍ അട്ടിമറി വിജയത്തിലൂടെയാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് പ്രസിഡന്റായത്.
എഴുകോണിലെ ജില്ലാ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി പ്രതിനിധിയായി സംസ്ഥാനമാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ഡയറക്ടറായ സത്യശീലന്‍ പി.പി.തങ്കച്ചന്‍ രാജിവച്ചൊഴിഞ്ഞതിനെ തുടര്‍ന്നാണ് 2006ല്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. കശുവണ്ടിവികസന കോര്‍പ്പറേഷനിലും കാപെക്‌സിലും ഏറെക്കാലം ഡയറക്ടറും ഐ.ആര്‍.സി അംഗവും ആയിരുന്ന സത്യശീലന്‍ ദേശീയതലത്തിലുള്ള ഐ.പി.എല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ജില്ലയിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച അവസരത്തിലാണ് 2014 ജൂലൈയില്‍ സത്യശീലനെ ഡി.സി.സി അധ്യക്ഷനായി നിയോഗിക്കുന്നത്.ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അധ്യക്ഷപദവി ഒഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് സജീവമായി തുടര്‍ന്നു.
കശുവണ്ടിതൊഴിലാളികളുടെ ഉന്നമനത്തിനായി ഏറെ ത്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."