HOME
DETAILS
MAL
പൂന്തുറയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം: പി.സി തോമസ്
backup
March 14 2017 | 06:03 AM
തിരുവനന്തപുരം: പൂന്തുറയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാനുളള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകരുതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരുപതിനായിരത്തില്‍പ്പരം പേര് തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറയിലെ ജനങ്ങളുടെ നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണം. തീരദേശ പരിപാലന നിയമംകൊണ്ടു ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന കാര്യങ്ങള്‍ നടപ്പാക്കണം. പരിസ്ഥിതി സംരക്ഷിച്ചു മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ഫിഷറീസ് നയം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നു പറയുന്ന സര്‍ക്കാര്‍ സ്ത്രീകളെ അപമാനിച്ച പല കേസുകളിലും നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."