HOME
DETAILS
MAL
കേരള സര്‍ക്കാര്‍ മോദിയുടെ പതിപ്പായി മാറി: കെ.സി വേണുഗോപാല്‍
backup
June 23 2016 | 21:06 PM
തലശ്ശേരി: മോദിയുടെ കേരളാപതിപ്പായി സര്‍ക്കാര്‍ മാറിയെന്ന് കെ.സി വേണുഗോപാല്‍ എം. പി. തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് ഈ സംഭവം. രണ്ടുവര്‍ഷക്കാലമായി കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിവരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം കേവലം ആഴ്ചകള്‍ക്കുള്ളില്‍ സി.പി.എം കൊണ്ടുവന്നിരിക്കുന്നു. ദലിത് സഹോദരിമാരോടും ഒന്നരവയസു പോലും തികയാത്ത പിഞ്ചുകുഞ്ഞിനോടും കാണിച്ചത് ക്രൂരമായ സമീപനമാണ്. സംഭവത്തില്‍ വേണ്ടപ്പെട്ടവരെ വിളിച്ചുവരുത്തി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."