കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ
തളിപ്പറമ്പ്: കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും കാരണം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം നല്കുന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് ജില്ലയില്‍ നാളെ തുടക്കമാകും. പ്രധാന മന്ത്രി ഫസല്‍ ബീമായോജനയിലൂടെ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതികളേക്കാള്‍ കുറഞ്ഞ പ്രീമിയം നിരക്കുകളും പരമാവധി നഷ്ടപരിഹാരവും പ്രാദേശിക പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള പരിരക്ഷയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിളവെടുപ്പിനു ശേഷം പ്രകൃതിക്ഷോഭത്തിലൂടെയുണ്ടാകുന്ന വിളനഷ്ടത്തിനുള്ള നഷ്ടപരിഹാരവും പരിധിയില്‍പ്പെടും. നാളെ രാവിലെ 10.30ന് പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ പി.കെ ശ്രീമതി എം. പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത അധ്യക്ഷയാകും. കാര്‍ഷിക സര്‍വകലാശാല വിജ്ഞാനവ്യാപന വിഭാഗം ഡയരക്ടര്‍ ഡോ.പി.ബി പുഷ്പലത മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."