HOME
DETAILS
MAL
വരാപ്പുഴ വീടാക്രമണം: പ്രധാനപ്രതികളെ കസ്റ്റഡിയില്‍ വിട്ടു
backup
May 08 2018 | 10:05 AM
അലുവ: വരാപ്പുഴ വീടാക്രമണ കേസിലെ പ്രധാനപ്രതികളെ കസ്റ്റഡിയില്‍ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ ശ്രീജിത്ത്, കെ.ബി അജിത്ത്, വിപിന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി.
ശനിയാഴ്ചയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇതേ തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രതികളെ വിട്ടുകിട്ടണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."