HOME
DETAILS
MAL
മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവതിക്ക് പരുക്ക്
backup
March 14 2017 | 06:03 AM
കരുനാഗപ്പള്ളി: പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് വീണ് പരിക്കേറ്റു. വടക്ക് ഓംകാരനിവാസില്‍ ജയശ്രീക്കാ(40)ണ് തലയിടിച്ച് വീണ് പരുക്കേറ്റത്. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും ബൈക്കില്‍ വന്നവര്‍ കടന്നുകളഞ്ഞു. മാര്‍ക്കറ്റ്-കെ.എസ്.ആര്‍.ടി.സി റോഡില്‍ പുലര്‍ച്ചെ 5.30ന് ആയിരുന്നു സംഭവം. സ്വര്‍ണത്തിന് കളര്‍ പൂശുന്ന ജോലിയാണ് ഇവര്‍ക്ക്. പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."