ഏഴു മാസത്തിനിടെ സഊദിയില്‍ 140 സ്ഥാപനങ്ങള്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ചു
റിയാദ്: ഏഴു മാസത്തിനിടെ സഊദിയില്‍ 140 സ്ഥാപനങ്ങള്‍ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തു. ഇതില്‍ തൊണ്ണൂറു ശതമാനവും ചെറുകിട, ഇടത്തരം കമ്പനികളും സ്ഥാപനങ്ങളുമാണ്. രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക പരിഷകരണങ്ങളുടെ ഫലയുമായുള്ള ചില നീക്കങ്ങളുടെ അനന്തര ഫലമാണ് ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നതിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹരജികള്‍ ഫയല്‍ ചെയ്തത് തലസ്ഥാന നാഗരിയയായ റിയാദിലുമാണ്.
റിയാദ് വാണിജ്യ കോടതിയില്‍ 118 പാപ്പര്‍ സ്യൂട്ട് കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഏഴു മാസത്തിനിടെ കോടതികളില്‍ എത്തിയ പാപ്പര്‍ ഫയലുകളില്‍ 84 ശതമാനവും റിയാദ് പ്രവിശ്യ കേന്ദ്രമായിട്ടാണെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയില്‍ വാണിജ്യ കോടതിയില്‍ 21 പാപ്പര്‍ സ്യൂട്ട് കേസുകളും അല്‍ ബാഹയില്‍ ഒരു കേസുമാണ് ഫയല്‍ ചെയ്തത്.
പാപ്പര്‍ സ്യൂട്ട് കേസുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഏതാനും ബെഞ്ചുകള്‍ മാറ്റിവയ്ക്കാന്‍ സഊദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. കേസ് നടപടികള്‍ എസ്എംഎസ് വഴിയും ഇ മെയില്‍ വഴിയും കക്ഷികളെ അറിയിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഒരേ കോടതിയിലെ ബഞ്ചുകള്‍ക്കിടയില്‍ കേസുകള്‍ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും അംഗീകരിച്ചിട്ടുണ്ട്. കേസ് നടപടികള്‍ വേഗത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."