വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യാത്തത് അവഗണന:പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്ത് ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും കരാര്‍ അടിസ്ഥാനത്തില്‍ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും ഉള്‍പ്പെടുത്താത്തത് മാധ്യമ പ്രവര്‍ത്തകരോടും ജീവനക്കാരോടുമുള്ള കടുത്ത അവഗണനയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂനിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭത്തിന് ഇറങ്ങേണ്ട സാഹചര്യമാണ് ഇന്നുള്ളത്. 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയ വേജ്‌ബോഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് ദു:ഖകരമാണ്. മാധ്യമ പ്രവര്‍ത്തകരോട് തികച്ചും നിഷേധാത്മകപരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുന്‍ എം.എല്‍.എ എന്‍ അനിരുദ്ധന്‍, എം.എസ് ശ്യാംകുമാര്‍, എസ് വിജയന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഡി ജയകൃഷ്ണന്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പാര്‍വ്വതിമില്‍ ജങ്ഷന്‍ ചുറ്റി നഗരം ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫിസ് പടിക്കല്‍ സമാപിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ സെക്രട്ടറി ഡി ജയകൃഷ്ണന്‍, ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന കമ്മിറ്റി അംഗം സി.പി സുരേന്ദ്രന്‍, പ്രസ് ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ് മങ്ങാട് സുബിന്‍ നാരായണ്‍, സനല്‍ ഡി പ്രേം, രാജു ശ്രീധര്‍, രാജ് കുമാര്‍, ഷിജു, ചവറ സുരേന്ദ്രന്‍പിള്ള എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് വി സത്യശീലന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."