HOME
DETAILS

ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് ഭൂഗര്‍ഭജലവിഭവ വകുപ്പിന്റെ പേരില്‍ കൊടിയ കൊള്ള...!

  
backup
March 14 2017 | 06:03 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-2


കൊട്ടാരക്കര: വരള്‍ച്ച അതിരൂക്ഷമാകുമ്പോള്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭൂഗര്‍ഭ ജലവിഭവ വകുപ്പിന്റെ ജില്ലാ ഓഫീസര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ മൂലം കോടികള്‍ ഒഴുക്കിയെന്നതല്ലാതെ ജനങ്ങള്‍ക്ക് പ്രയോജപ്പെട്ടില്ലെന്നാണ് ആക്ഷേപം. കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതും ബിനാമിയിടപാടുകളുമാണ് ഈ വകുപ്പില്‍ നടന്ന് വരുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള ടാങ്ക് മതിയായ രീതിയില്‍ ഉറപ്പിക്കാത്തതു മൂലം ടാങ്ക് ഇളകിവീണ് കൈതക്കോട് പിഞ്ചുകുഞ്ഞ് മരിച്ചിട്ട് അധികകാലമായിട്ടില്ല. ഇത് വിവാദമാകുകയും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടുകയും ചെയ്തിരുന്നെങ്കിലും വകുപ്പിലെ ക്രമകേടുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഈ വകുപ്പിലെ കൊട്ടാരക്കര താലൂക്ക്കാരനായ ജീവനക്കാരന്‍ തന്നെ ബിനാമി പേരില്‍ കരാറുകള്‍ ഏറ്റെടുത്ത് വരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതു നടക്കുന്നത്. ഇങ്ങനെ നടപ്പിലാക്കിയിട്ടുള്ള ഭൂരിപക്ഷം കുടിവെള്ള പദ്ധതികളും ഇപ്പോള്‍ പ്രയോജ രഹിതമാണ്. ഇപ്പോള്‍ ചില ചെറുകിട കുടിവെള്ള പദ്ധതികളുടെയും ഹാന്റ്പമ്പ് ഉപയോഗിക്കുന്ന കുഴല്‍കിണറുകളുടെയും പുനരുദ്ധാരണം നടന്നുവരുന്നുണ്ട്. ചില മേഖലകളില്‍ ഇതിനുള്ള കരാര്‍ ഉറപ്പിച്ചിട്ടുള്ളതും മുകളില്‍ പറഞ്ഞ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്. ഇതില്‍ ചില പ്രദേശങ്ങളില്‍ നാലും അഞ്ചും ചെറുകിട പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളിലാകട്ടെ ഒന്നും നടപ്പിലാക്കിയിട്ടുമില്ല. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
പ്രദേശത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സ്വാധീനിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള നിവേദനം തയാറാക്കിയും ജനപ്രതിനിധികളുടെ ശുപാര്‍ശക്കത്തോടെയും ജില്ലാ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കും. ഇതില്‍ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ബിനാമി പേരുകളില്‍ കരാര്‍ ഉറപ്പിച്ച ശേഷം പിന്നീട് നടക്കുന്നതെല്ലാം അഴിമതി മാത്രമാണ്. കുഴിക്കുന്ന കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുകയോ മതിയായ ആഴത്തില്‍ കുഴല്‍കിണറുകള്‍ കുഴിക്കുകയോ ചെയ്യാറില്ല. എന്നാല്‍ കുഴിക്കുന്നതിന്റെ ഇരട്ടിയായിരിക്കും കണക്കുകളില്‍ കാണിക്കുക. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മതിയായ അളവില്‍ പൈപ്പ് ഇറക്കുകയോ ഗുണമേന്മ ഉറപ്പുവരുത്തുകയോ ചെയ്യാറില്ല.
സ്ഥാപിക്കുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും ടാങ്കുകളുമെല്ലാം ഗുണമേന്മ ഇല്ലാത്തവയാണെന്നും ആക്ഷേപമുണ്ട്. സ്ഥാപിക്കുന്ന ടാങ്കുകള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാറുമില്ല. ഇത്തരം അഴിമതിമൂലം ആറ് മാസം പോലും തികച്ച് വെള്ളം കിട്ടാത്ത പദ്ധതികള്‍ ഗ്രാമപ്രദേശങ്ങളില്‍ നിരവധിയാണ്. മിക്ക സ്ഥലങ്ങളിലും ഹാന്റ്പമ്പ് ഉപയോഗിക്കുന്ന നിരവധി കുഴല്‍കിണറുകള്‍ നിര്‍മിച്ചിരുന്നു. ഇവയെല്ലാം ഇന്ന് ഉപയോഗശൂന്യമാണ്. ഉപയോഗിച്ച ഹാന്റ്പമ്പുകളുടെ നിലവാര കുറവ് മൂലം ഇവയെല്ലാം നശിച്ചിരിക്കുകയാണ്. കുഴല്‍കിണറുകളില്‍ ഇരുമ്പ് പൈപ്പ് ഇറക്കിയിരിക്കുന്നതുമൂലം തുരുമ്പ് കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. ഇത്തരം ഗുണകരമല്ലാത്ത കുഴല്‍കിണറുകളുടെ പുനരുദ്ധാരണത്തിനും ഇപ്പോള്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുവരികയാണ്. ജലവിഭവ വകുപ്പ് ജനങ്ങള്‍ക്ക് സുപരിചിതമാണെങ്കിലും ഭൂഗര്‍ഭ ജലവിഭവ വകുപ്പ് സാധാരണക്കാര്‍ക്ക് ഇപ്പോഴും അപരിചിതമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ജനങ്ങളില്‍ നിന്നും മറഞ്ഞിരിക്കുന്ന വകുപ്പ്. ഇവരുടെ പദ്ധതികളെക്കുറിച്ച് താഴേതട്ടിലുള്ള ജനപ്രതിനിധികള്‍ക്ക് പോലും വ്യക്തമല്ല. ജനങ്ങളില്‍ നിന്നും മറഞ്ഞു നിന്നുകൊണ്ട് കൊടിയ അഴിമതികള്‍ നടത്തിവരുന്ന വകുപ്പാണെന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. അതും കൈതക്കോട്ട് ദുരന്തത്തിനുശേഷം മാത്രം. ജനങ്ങളുടെ വിഹിതം ഊറ്റുന്ന ഈ ഭൂഗര്‍ഭ അഴിമതി എന്നവസാനിക്കുമോ ആവോ.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  3 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  3 months ago