വ്യാജ ഡോക്ടര്‍ ചമഞ്ഞ് മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
അമ്പലപ്പുഴ: വ്യാജ ഡോക്ടര്‍ ചമഞ്ഞ് വാര്‍ഡുകളില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ഇല്ലിച്ചിറ പുതുവേലില്‍ വിപിന്‍ (28) ആണ് പിടിയിലായത്. ഡോക്ടറുടെ കോട്ട് ധരിച്ച് സ്റ്റെതസ്കോപ്പ് കഴുത്തില്‍ തൂക്കി ഇ.എന്‍.ടി വിഭാഗത്തിലും ഒന്‍പത്, പത്ത് വാര്‍ഡുകളിലും പ്രവേശിച്ച് ചില രോഗികളുടെ കെയ്സ്ഷീറ്റില് കുറിപ്പെഴുതുകയും പിന്നീട് ലേബര്‍ റൂമിലെത്തിയ ഇയാള്‍ രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. ഇത് കണ്ടുനിന്നവര്‍ ഇയാളുടെ പിന്നാലെ ഓടി പിടികൂടി എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അമ്പലപ്പുഴ എസ്.ഐ പ്രജീഷ്കുമാറും സംഘവുമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇതേ സഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായും പറയപ്പെടുന്നു. രണ്ടു ദിവസമായി ഇയാള്‍ ഇവിടെ കറങ്ങി നടന്നതായും പറയപ്പെടുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."