HOME
DETAILS
MAL
'വഖ്ഫ് വിഭവങ്ങള്‍ ഉപയോഗിച്ച് സ്ത്രീ ശാക്തീകരണം സാധ്യമാക്കും'
backup
May 08 2018 | 18:05 PM
കൊച്ചി: വഖ്ഫ് വിഭവങ്ങള്‍ ഉപയോഗിച്ച് സ്ത്രീ ശാക്തീകരണം സാധ്യമാക്കുമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് റശീദലി തങ്ങള്‍. വിദ്യാഭ്യാസ-വ്യാവസായിക-ആരോഗ്യമേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സ്ത്രീകള്‍ സമൂഹത്തിനും സമുദായത്തിനും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുന്നപ്രവര്ത്തനങ്ങള് കാഴ്ചവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബോര്‍ഡിന്റെ വനിതാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോര്‍ഡ് മെമ്പര്‍ എ.സാജിത അധ്യക്ഷയായി. എം.സി മായിന്‍ഹാജി, അഡ്വ.എം ശറഫുദ്ദീന്‍, അഡ്വ.ഫാത്തിമ റോസ്ന, കെ.എം സാദിഖ്, ഷമീമ ഇസ്ലാഹിയ പ്രസംഗിച്ചു. ദക്ഷിണ കേരള കോര്‍കമ്മിറ്റി ചെയര്‍പേഴ്സണായി ഡോ.ടി.പി ജമീലയേയും കണ്‍വീനറായി മെഹ്നാസ് അഷ്ഫാക്കിനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."