എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമദാന്‍ പ്രഭാഷണം ഇന്നു മുതല്‍
കാസര്‍കോട്: 'സഹനം, സമരം, സമര്‍പ്പണം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമദാന്‍ ക്യാംപയിന്റ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന റദമാന്‍ പ്രഭാഷണം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ (കോയക്കുട്ടി ഉസ്താദ് നഗര്‍) ഇന്നു മുതല്‍ 28 വരെ നടക്കും. ആയിരക്കണക്കിനാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തോടു കൂടിയ കൂറ്റന്‍വേദി സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. മഴ നനയാതെ പ്രഭാഷണം കേള്‍ക്കാനുള്ള സൗകര്യത്തോടു കൂടിയതാണ് പന്തല്‍.
ഇന്നു രാവിലെ 8.30നു സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിനു സിംസാറുല്‍ ഹഖ് ഹുദവി അബൂദാബിയുടെ 'ആഭാസങ്ങളില്‍ നിന്ന് ആചാരങ്ങളിലേക്ക് ' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തോടെ പഞ്ചദിന പ്രഭാഷണത്തിനു തുടക്കമാവും.
25നു രാവിലെ ഒന്‍പതിനു ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം 'പരസഹായം അവഗണിക്കപ്പെടുന്നു വിട്ടുവീഴ്ച ധിക്കരിക്കപ്പെടുന്നു' എന്ന വിഷയത്തിലും 26നു രാവിലെ ഒന്‍പതിനു ഓണമ്പള്ളി മുഹമ്മദ് ഫൈസി 'നവ മാധ്യമങ്ങള്‍ ഖുര്‍ ആനിന്റെ തിരുത്ത് 'എന്ന വിഷയത്തിലും 27 നു രാവിലെ ഒന്‍പതിനു ഹാഫിള് നിസാമുദ്ധീന്‍ അസ്ഹരി കുമ്മനം 'നല്ല വീട് സ്വര്‍ഗ്ഗജീവിതം ഇവിടെയും സാധ്യമാകും' എന്ന വിഷയത്തിലും 28നു രാവിലെ ഒന്‍പതിനു 'നുകരാം ഈമാനിക മാധുര്യം' എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും.
റമദാന്‍ പ്രഭാഷണ വേദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറ സാന്നിധ്യമായ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡു നല്‍കി ആദരിക്കും. മുടികര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ് ലിയാര്‍ക്ക് സ്വീകരണം നല്‍കും.
ദാറുല്‍ ഹുദ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായ എം.ഐ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹോ പഹാരം നല്‍കും. ദുബൈ എസ്.കെ.എസ്.എസ്.എഫ് മുഖാന്തിരം ജില്ലയില്‍ നല്‍കുന്ന മുഅല്ലിം ഫണ്ടിന്റെ ആദ്യ ഗഡു കൈമാറും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആലികുട്ടി മുസ്‌ലിയാര്‍, ജില്ലാ മുശാവറ പ്രസിഡന്റ് ത്വാഖ അഹമ്മദ് മുസലിയാര്‍, എം.എ ഖാസിം മുസലിയാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസലിയാര്‍, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ദിവസവും പ്രഭാഷണത്തിനു ശേഷം നടക്കുന്ന കൂട്ടുപ്രാര്‍ഥനയ്ക്ക് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഏഴിമല, നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഖാദിരി യമാനി മലപ്പുറം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും.
റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി തൃക്കരിപ്പൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ധീന്‍ കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാ ടി, ഇബ്രാഹിം ടി.എം മൗവ്വല്‍ സംബന്ധിച്ചു.
റമദാന്‍ പ്രഭാഷണത്തിന്റെ വിജയത്തിനായി മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് ചെയര്‍മാന്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, വര്‍ക്കിങ്ങ് കണ്‍വീനര്‍ ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ ഹമീദ് ഹാജി ചുരി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."