'കോളജുകളിലെ പി.ജി വെയിറ്റേജ് റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം'
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ജോലിഭാരം കണക്കാക്കുന്നതിന് പിന്തുടര്‍ന്ന് വരുന്ന പി.ജി. വെയിറ്റേജ് സമ്പ്രദായം എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളജസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഡോ. എം. ഉസ്മാന്‍ അധ്യക്ഷനായി. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അഡ്വ. എം. മുഹമ്മദ് (പ്രസിഡന്റ്), ഡോ. എം. ഉസ്മാന്‍ (ജന. സെക്രട്ടറി), കെ.വി. കുഞ്ഞഹമ്മദ് കോയ (ട്രഷറര്‍), പ്രൊഫ. എന്‍.വി. അബ്ദുറഹിമാന്‍, പി.എച്ച്. മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), ഒ. അബ്ദുല്‍ അലി, പ്രൊഫ. ഒ.പി. അബ്ദുറഹിമാന്‍ (ജോ. സെക്രട്ടറിമാര്‍), പി.കെ. അഹമ്മദ്, സി.പി. കുഞ്ഞഹമ്മദ്, പി.എ. റഹ്മാന്‍, അഡ്വ. പി.വി. സൈനുദീന്‍, പി.വി. അലി മുബാറക്, പി. മഹമൂദ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, പ്രൊഫ. ഇ. പി. ഇമ്പിച്ചിക്കോയ, ഡോ. കെ.എം. നസീര്‍, എം. അബ്ദുല്‍ മജീദ്, അഡ്വ. അബ്ദുല്‍ ഖാദര്‍, ഡോ. എം. അലവിക്കുട്ടി, സെയ്ത് മുഹമ്മദ് ശാക്കിര്‍, അബ്ദുല്‍ നാസര്‍ കുനിയില്‍, ഡോ. പുത്തൂര്‍ മുസ്തഫ, ഡോ. സെയ്തലവി തുടങ്ങിയവരെ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായും പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."