വൃക്കകള്‍ തകരാറിലായ നിര്‍ധന യുവാവ് സഹായം തേടുന്നു
തിരൂര്‍: ആറു വര്‍ഷമായി രണ്ട് വൃക്കകളും തകരാറിലായ യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഡയാലിസിസ് ചെയ്ത് ജീവിതം നിലനിര്‍ത്തുന്ന 32 കാരനായ തിരൂര്‍ കാരത്തൂര്‍ ലക്ഷംവീട് പള്ളിക്ക് സമീപം താമസിക്കുന്ന വാംപറമ്പില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ലത്തീഫാണ് വൃക്കകളുടെ തകരാര്‍ കാരണം ദുരിതമനുഭവിക്കുന്നത്. ഇനിയും ഡയാലിസിസ് ചെയ്തുകൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തുക പ്രയാസമാണെന്നും എത്രയും വേഗം കിഡ്‌നി മാറ്റിവെക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ഡോക്ടര്‍മാര്‍ ലത്തീഫിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
രോഗികളായ ഉപ്പയും ഉമ്മയും ഭാര്യയും നാലു വയസും ഒരുവയസുമുള്ള രണ്ടു കുട്ടികളുമാണ് ലത്തീഫിനുള്ളത്. ഈ നിര്‍ധന സഹോദരന്റെ വൃക്കകള്‍ മാറ്റിവെക്കുന്നതിന് നാട്ടുകാര്‍ മുന്‍കൈയെടുത്ത് തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ചെയര്‍മാനായും കാരത്തൂര്‍ മഹല്ല് സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ കണ്‍വീനറായും കൊല്ലരിക്കല്‍ ശിഹാബുദ്ദീന്‍ ട്രഷററായും സഹായസമിതി രൂപീകരിച്ചു.
20 ലക്ഷത്തോളം രൂപ ചെലവു വരുന്ന ഓപ്പറേഷന് വേണ്ടി കാരത്തൂര്‍ എം.ഡി.സി ബാങ്കില്‍ 090411201020011 (IFSC: IBKL-0209M-01) എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍; ഫൈസല്‍ എടശ്ശേരി (ചെയര്‍മാന്‍) 9745861010, സി.കെ.അബ്ദുറഹ്മാന്‍ (കണ്‍വീനര്‍) 8086188420.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."