പിതാവിന്റെ വേര്‍പാട് നല്കിയ വേദന മറന്ന് ശ്രീലക്ഷ്മി പരീക്ഷയെഴുതി
കായംകുളം: പിതാവിന്റെ വേര്‍പാട് നല്കിയ വേദന മറന്ന് മകള്‍ പരീക്ഷയെഴുതി .കറ്റാനം പള്ളിക്കല്‍ കൊച്ചുതറയില്‍ ഷീബയുടെ മൂത്തമകള്‍ ശ്രീലക്ഷ്മിയാണ് അച്ഛന് ഹരികുമാര്‍ (53 ) ന്റെ അകാലത്തിലുള്ള വേര്‍പാടിന്റെ നൊമ്പരവുമായി ഇന്നലെ എസ്.എസ്.എല്‍.സി ഇംഗ്ളീഷ് പരീക്ഷ എഴുതിയത്.
കറ്റാനം പോപ്പ് പയസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി ഇന്നലെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോഴാണ് പുലര്‍ച്ചെ അച്ഛന് ഹരികുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടത് .
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു .മരണവാര്‍ത്തയറിഞ്ഞ് സ്കൂളിലെ സഹപാഠികളും അധ്യാപകരും രാവിലെ വീട്ടിലെത്തി.നൊമ്പരപ്പെട്ടിരുന്ന ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു. അധ്യാപകന് രാജു പി വര്‍ഗീസും പഞ്ചായത്ത് അംഗം നികേഷ് തമ്പിയും ചേര്‍ന്ന് പിന്നീട് ശ്രീലക്ഷ്മിയ്ക്ക് പരീക്ഷയെഴുതാന്‍ സ്കൂളില്‍ സൗകര്യം ഒരുക്കി നല്കി. പഠിച്ചു മിടുക്കിയാകണമെന്ന അച്ഛന്റെ ആഗ്രഹം ഉള്ളില്‍ തേങ്ങലായി മാറിയപ്പോള്‍ ആ ആഗ്രഹം നിറവേറ്റാന്‍ വേദന മറന്ന് ശ്രീലക്ഷ്മി പരീക്ഷയെഴുതി.
പിന്നീട് പരീക്ഷ കഴിഞ്ഞ് ശ്രീക്ഷ്മി വീട്ടിലെത്തിയപ്പോഴാണ് അച്ഛന്റെ സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്.സഹോദരി ധനലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."