റിട്ട. ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്‌സ് വാര്‍ഷിക യോഗം
ആലപ്പുഴ: കേരള ഗവണ്‍മെന്റ് റിട്ടയേര്‍ഡ് ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ഡോ. എന്‍.ഹരിഹരന്റെ അധ്യക്ഷതയില്‍ കൂടി.
ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സീതാലയം, ജ്യോതിര്‍ഗമയ, സദ്ഗമയ, വയോജന ചികിത്സാ ക്ലിനിക്ക്, വന്ധ്യതാ ക്ലിനിക്, നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് മാനേജ്‌മെന്റ് ക്ലിനിക് എന്നിവ അതാത് സ്‌പെഷ്യാലിറ്റികളില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചതായി യോഗം വിലയിരുത്തി.
ഇപ്പോള്‍ ഈ ക്ലിനിക്കുകള്‍ നിലവിലുള്ള ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും കൊണ്ടാണ് നടത്തിവരുന്നത്. ഈ രീതി സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ഇത് ഒരു വലിയ വിഭാഗമായികണ്ട് ആവശ്യമായ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന സുസജ്ജമായ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കേരളത്തിലെ കിടത്തിചികിത്സയുള്ള എല്ലാ ഹോമിയോ ആശുപത്രികളിലും ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായി ഡോ. ജി പ്രസന്നചന്ദ്രന്‍ (പ്രസിഡന്റ്), ഡോ. കെ സി സുരേഷ്ബാബു (വൈസ് പ്രസിഡന്റ്), ഡോ. പി വി സന്തോഷ് (സെക്രട്ടറി), ഡോ. ആര്‍ ദേവകുമാര്‍ (ജോയിന്റ് സെക്രട്ടറി), ഡോ. പി ജി ശോഭ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."