പത്തുകോടിയുടെ കൊക്കെയ്നുമായി വിദേശ പൗരന് നെടുമ്പാശ്ശേരിയില്‍ പിടിയില്‍
നെടുമ്പാശ്ശേരി: പത്ത് കോടി രൂപ വിലവരുന്ന രണ്ട് കിലോഗ്രാം കൊക്കെയ്നുമായി വിദേശ പൗരല് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര നാര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥരുടെ പിടിയിലായി. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ സ്വദേശി ഡുറന്സോള ജോണി അലക്സാണ്ടറാണ് പിടിയിലായത്. ബ്രസീലിലെ റിയോ ഡി ജനീറോ വിമാനത്താവളത്തില്‍ നിന്ന് ദുബൈ വഴി എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
സോപ്പ് കട്ടയുടെ രൂപത്തില്‍ ബ്രസീലിലെ പ്രമുഖ കമ്പനിയുടെ സോപ്പിന്റെ കവറിലാണ് കൊക്കയിന് ഒളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ 13 സോപ്പുകവറുകളാണ് ഇയാളുടെ ബാഗേജില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തിലാണ് കൊക്കയിന് ഒളിപ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചി, ഗോവ എന്നിവിടങ്ങളില്‍ എത്തിക്കാനാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് സൂചന. ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലാകുന്ന നാലാമത്തെ വിദേശ പൗരനാണ് ഇന്നലെ അറസ്റ്റിലായ ജോണി അലക്സാണ്ടര്‍. വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര നാര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."