മഞ്ചേരിയില്‍ പിടിയിലായത് ബംഗാളികള്‍
മഞ്ചേരി: പൈല്‍സിനു ചികിത്സ നടത്തുന്ന മൂന്നു വ്യാജഡോക്ടര്‍മാര്‍ മഞ്ചേരിയില്‍ ആരോഗ്യവകുപ്പിന്റെ പിടിയിലായി. വെസ്റ്റ്ബംഗാളിലെ പര്‍ഗാന സ്വദേശികളായ മണിമോഹന്‍ വിശ്വാസ്(42), ഇയാളുടെ സഹായി അതിജിമന്ന(24), മില്ഗോബര് സ്വദേശി പ്രദീപ് റോയ്(42) എന്നിവരാണു പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയിലാണു മൂവരും പിടിയിലായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ മൂലക്കുരുവിന് ചികില്‍സ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ക്ലിനിക്, മഞ്ചേരിക്കടുത്ത് താണിപ്പാറയിലെ രാഹുല്‍ ക്ലിനിക് എന്നിവിടങ്ങളിലാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്. വൈഗ്രീസും, മെഴുകും ഉപയോഗപ്പെടുത്തിയാണ് ഇവരുടെ ചികില്‍സ. 7000 രൂപ മുതല്‍ 25000 രൂപവരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ ചികിത്സ തേടിയവര്‍ക്കു മഞ്ഞപിത്തം ഉള്പ്പെടെഗുരുതരമായ രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന പരാതിയിലാണു പരിശോധന ശക്തമാക്കിയത്. പ്രതികള്‍ മഞ്ചേരി പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."