മകന്‍ പീഡിപ്പിക്കുന്നതായി വയോധികന്റെ പരാതി
തുറവൂര്‍: മകന്‍ പീഡിപ്പിക്കുന്നതായി വയോധികന്‍ കുത്തിയതോട് പൊലിസ് സ്റ്റേഷനില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. തുറവൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പുത്തന്‍കാവ് നടിക്കാട്ടില്‍ എന്‍.എം.ശശിധരനാണ് പരാതിക്കാരന്‍.
നിരന്തരമായി സ്ഥലം എഴുതി കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടും കൊടുക്കാതിരുന്നതിനാല്‍ മകന്റെ മര്‍ദനമേറ്റുവാങ്ങി ആലപ്പുഴ മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
മകന്റെ പീഡനത്തിനെതിരേ കുത്തിയതോട് പൊലിസ് സ്റ്റേഷനിലും ആലപ്പുഴ ജില്ലാ പൊലിസ് ചീഫിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും അന്വേഷണം പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് വയോധികനായ ശശിധരന്‍ പറഞ്ഞു.
പ്രമുഖ രാഷ്ടിയ പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ് മകന്‍ തന്നോട് ഈ ക്രൂരത കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
ആലപ്പുഴ: കേരളാ പത്രപ്രവര്‍ത്തക യൂനിയന്റെയും കേരളാ ന്യൂസ്‌പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ നാളെ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
നഗരചത്വരത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ബി.എസ്.എന്‍.എല്‍ ഓഫീസ് പടിക്കല്‍ സമാപിച്ചു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. കെ.യു.ഡഡബ്ല്യു.ജെ- കെ.എന്‍.ഇ.എഫ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് വി.എസ് ജോണ്‍സണ്‍ അധ്യക്ഷനായി.
സെക്രട്ടറി ജി.ഹരികൃഷ്ണന്‍, ട്രഷറര്‍ ജി.അനില്‍കുമാര്‍, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ് ഉമേഷ്, കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് ആര്‍. നാരായണന്‍ നായര്‍ സംസാരിച്ചു. പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും കരാര്‍ ജീവനക്കാരെയും വേജ് ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."