സെന്റ്. ജോര്‍ജസ് കോളജിന്റെ നൂതന വിദ്യാഭ്യാസ പദ്ധതികള്‍ മാതൃകാപരമെന്ന്
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ്. ജോര്‍ജസ് കോളജിന്റെ നൂതന വിദ്യാഭ്യാസ പദ്ധതികള്‍ മാതൃകാപരവും ഗുണകരവുമാണെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍. ജേക്കബ് മുരിക്കന്‍. വിദ്യാര്‍ഥികള്‍ക്കും അതുവഴി സമൂഹത്തിനും ഏറെ നന്മകള്‍ പ്രദാനം ചെയ്യുന്ന പദ്ധതികളാണ് കോളജ് നടപ്പിലാക്കുന്നതെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കോളജിലെ വിദ്യാര്‍ഥികള്‍ രചിച്ച പഠനസഹായ ഗ്രന്ഥങ്ങളായ ദി കംപാനിയന്റെ പ്രകാശന കര്‍മ്മവും കോളജ് നടപ്പിലാക്കുന്ന ഫാക്കല്‍റ്റി റിസര്‍ച്ച് ഡെവലപ്‌മെന്റ് പ്രോഗ്രാം, ഡിപ്പാര്‍ട്ടുമെന്റല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1500ല്‍ അധികം വിഷയങ്ങളില്‍ മുന്നൂറില്‍ പരം വിദ്യാര്‍ഥികള്‍ രചിച്ച രചനകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ 17 ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്തത്. സമ്മേളനത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. തോമസ് വെടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.വി ജോര്‍ജുകുട്ടി മുണ്ടമറ്റംവിഷയാവതരണം നടത്തി. കോളജ് ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ സുജിത് സുധാകര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എമില്‍ഡാ ജോര്‍ജ് സംസാരിച്ചു. ചടങ്ങില്‍ പിയര്‍ ടീച്ചിങ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം വിദ്യാര്‍ഥികളുടെ വിവിധകലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."