ഐ.എസ്.ആര്.ഒ ചാരക്കേസ്: അന്വേഷണത്തിന് വീണ്ടും ഉത്തരവ് ഇറക്കുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് പ്രതിയായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ്. വിജയന് എന്നിവര്‍ക്കെതിരേ വീണ്ടും അന്വേഷണം നടത്താന്‍ സി.ബി.ഐക്കൊ സംസ്ഥാന പൊലിസിനോ നിര്‍ദേശം നല്‍കുമെന്ന് സുപ്രിംകോടതി.
ഇന്നലെ കേസ് പരിഗണിക്കവെ, ക്രിമിനല്‍ കേസില്‍ നമ്പി നാരായണ്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കോടതി ഗ്യാലറിയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ച് കേസിന്റെ വിശദാംശങ്ങള്‍ തേടി. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ഇത് രണ്ടാം തവണയാണ് സുപ്രിംകോടതി നേരിട്ട് നമ്പി നാരായണന്റെ വാദം കേട്ടത്. അമേരിക്കയില്‍ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവേ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ടെന്നുവച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."